ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : വിദ്യാര്‍ത്ഥികളില്‍ മതബോധം വളര്‍ത്താന്‍ ദുബൈയിലെ വിദ്യാലയങ്ങളില്‍ ‘അജ്യാല്‍’ പദ്ധതി. ഖറാസ് അല്‍ ഖൈര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇസ്ലാമിക് അഫേഴ്സ് ആന്റ്് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട് മെന്റിന്റെയും ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് അജ്യാല്‍ പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും മതബോധം വളര്‍ത്തിയെടുക്കുകയും ആശയ വിനിമയ കഴിവ് വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പുതുതലമുറയ്ക്ക് പ്രയോജനമാവുന്ന തരത്തില്‍ പ്രഭാഷകരും വിദ്യഭ്യാസ വിദഗ്ധരും അവതരിപ്പിക്കുന്ന പ്രഭാഷണങ്ങള്‍,സംഭാഷണങ്ങള്‍,ശില്പശാല എന്നിവ പദ്ധതിയുടെ ഭാഗമായി ഈ അധ്യായന വര്‍ഷം സ്കൂളുകളില്‍ നടക്കും. വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷതാക്കള്‍ക്കും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും സമന്വയ ഭാഷയെ പരിപോഷിപ്പിക്കുന്നതിനുമുള്ള നിര്‍ണായക ചുവടുവെപ്പാണ് അജ്യല് പദ്ധതിയെന്ന് ഐകാഡ് ജനറല്‍ ഡയരകര് അഹമ്മദ് ദാര്‍വിഷ് അല്‍ മെഹൈരി പറഞ്ഞു. പുതുതലമുറയില്‍ ആശയസംവേദനവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ പദ്ധതി ഗുണകരമാകുമെന്ന് കെഎച്ച്ഡിഎ ജനറല്‍ ഡയരക്ടര്‍ ഐഷ അബ്ദുല്ല മിറാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.