
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി : മലപ്പുറം ജില്ലയില്‍ എംപോക്സ് രോഗം സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിയായ 38കാരന്റെ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. കേരളത്തില്‍ ആദ്യത്തേതും. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കും. ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വന്നവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.