
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രിപദം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായിയും അരവിന്ദ് കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ ചേര്‍ന്ന എം.എല്‍.എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരുന്നു. ഈ മാസം 26,27 തീയതികളില്‍ ഡല്‍ഹി നിയമസഭാ സമ്മേളനം ചേരും. ഇതില്‍ പുതിയ മുഖ്യമന്ത്രിയും സര്‍ക്കാറും ഭൂരിപക്ഷം തെളിയിക്കും.