ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ദുബൈ: പ്രവാസികള്‍ക്ക് ജീവിതച്ചിലവ് കൂടിയ നഗരങ്ങളുടെ നഗരങ്ങളുടെ പട്ടികയില്‍ ദുബൈയും. മെര്‍സര്‍ പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വേ പ്രകാരം ദുബൈ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയര്‍ന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ 15-ാമത്തെ നഗരമായി മാറി. ആഗോളതലത്തിള് ഹോങ്കോംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. സിംഗപ്പൂരും. സ്വിസ് നഗരങ്ങളായ സൂറിച്ച്, ജനീവ, ബാസല്‍ എന്നിവയാണ് ഏറ്റവും ചെലവേറിയ അഞ്ച് നഗരങ്ങള്‍.
അഞ്ച് ഭൂഖണ്ഡങ്ങളിലായി 226 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. പാര്‍പ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിനോദം എന്നിങ്ങനെ ഓരോ സ്ഥലത്തെയും 200ലധികം ഇനങ്ങളുടെ താരതമ്യ ചിലവുകള്‍ കണക്കാക്കിയാണ് പട്ടികം തയ്യാറാക്കിയിട്ടുള്ളത്. വാടകയ്ക്ക് പുറമെ നിത്യോപക സാധനങ്ങളുടെയും വ്യക്തിഗത പരിചരണ വസ്തുക്കളുടേയും വില വ്യത്യാസമാണ് ദുബൈയിലെ ജീവിതച്ചെലവ് വര്‍ധിക്കാന്‍ കാരണമായെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. ജുമൈറ ഐലന്‍ഡ്സ്, പാം ജുമൈറ, ദുബൈ സ്പോര്‍ട്സ് സിറ്റി, ദുബൈ ഹില്‍സ് എസ്റ്റേറ്റ് തുടങ്ങിയ ജനപ്രിയ മേഖലകളില്‍ 100 ശതമാനം വര്‍ധനയുണ്ടായതായും സര്‍വ്വെ വെളിപ്പെടുത്തി. 2023 മാര്‍ച്ചിനും ഈ വര്‍ഷം മാര്‍ച്ചിനും ഇടയില്‍ പെട്രോള്‍, ഹെയര്‍കട്ട്, ബ്ലൂ ജീന്‍സ് എന്നിവയുടെ വില കുറഞ്ഞപ്പോള്‍ എമിറേറ്റില്‍ മുട്ട, ഒലിവ് ഓയില്‍, കാപ്പി തുടങ്ങിയവ വില വര്‍ദ്ധിച്ചതായാണ് പഠനങ്ങള്‍.