ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി: പെരുന്നാള്‍ ദിനത്തിലെ ആദ്യമണിക്കൂറില്‍ പിറന്ന കുഞ്ഞുങ്ങളെ സ്വീകരിച്ച് യുഎഇ. അബുദാബിയിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ കൃത്യം 12 മണിക്കാണ് ജോര്‍ദാനിയന്‍ ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്നത്. സ്വദേശിക്ക് പിറന്ന പെണ്‍കുഞ്ഞിന് ഈദ എന്നും പേരിട്ടു. യുഎഇയിലെ ആഘോഷ അവസരങ്ങളില്‍ നവജാതശിശുക്കളെ സ്വീകരിച്ച ഭാഗ്യശാലികളായ മാതാപിതാക്കള്‍ക്ക് ഈദുല്‍ അദ്ഹയുടെ ആദ്യ ദിനം ഇരട്ടി സന്തോഷം നല്കി. ഞായറാഴ്ച ഈദ് അല്‍ അദ്ഹയുടെ ആദ്യ മണിക്കൂറുകളില്‍ യുഎഇയിലുടനീളമുള്ള നിരവധി ആശുപത്രികള്‍ നവജാതശിശുക്കളെ സ്വാഗതം ചെയ്തു.
ജോര്‍ദാനിലെ അലി അബ്ദുല്‍റഹീം അല്‍ ഇബ്രാഹിമിനും ഹെബാഹ് ഫയീസ് സെയ്ദ് അല്‍ സൗബിക്കും ആശുപത്രി ജീവനക്കാര്‍ ആശംസകള്‍ നേര്‍ന്നു. ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയാണ് ഹുമം. സ്വദേശി അല്‍ റാംസ് കുടുംബമാണ് ഈദ എന്ന് പേരിട്ടത്. രാവിലെ 7.50 ന് 2.98 കിലോ ഭാരവുമായി ജനിച്ച അവള് ആശുപത്രി ജീവനക്കാര്‍ക്കും അളവറ്റ സന്തോഷം പകര്‍ന്നു.