
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : പൊതുമാപ്പിന് അപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ എക്സിറ്റ് പാസ് ലഭിച്ചവരില്‍ അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ എംബസി വിമാന ടിക്കറ്റ് നല്‍കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നായിരിക്കും ഇതിനുള്ള തുക അനുവദിക്കുക. ടിക്കറ്റിന് പണം ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇതിനായി നേരിട്ടോ അംഗീകൃത സംഘടനകള്‍ വഴിയോ ആണ് അപേക്ഷകള്‍ നല്‍കേണ്ടത്. സംഘടനാ ആസ്ഥാനങ്ങളില്‍ എത്തുന്ന കേസുകള്‍ എംബസിക്കു കൈമാറാനും ഇതോടൊപ്പം തന്നെ ടിക്കറ്റ് സപോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവരെയും എംബസിയുമായി ബന്ധപ്പെടുത്താനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനാണിത്. അപേക്ഷ നല്കിയാല് പരിശോധിച്ച് അര്‍ഹതപ്പെട്ടവര്‍ക്കായി ആവശ്യമായ നടപടിയെടുക്കും. ഇന്ത്യന്‍ എംബസിയുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അബുദാബി കെഎംസിസി പ്രസ്താവിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് വിമാന ടിക്കറ്റെടുക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടാന്‍ സാധ്യതയുണ്ടെന്ന് കെഎംസിസി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എംബസിയുടെ തീരുമാനം നിരവധി പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നും അര്‍ഹതപ്പെട്ടവര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫും പറഞ്ഞു.