ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
മസ്കറ്റ് : ഒമാനിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ’കേരള എഞ്ചിനീയേഴ്സ് ഫാമിലി’ സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി. വ്യവസായ പ്രമുഖരും എഞ്ചിനീയര്‍മാരും ടെക്നോപ്രേമികളും പങ്കെടുത്ത പരിപാടി എഞ്ചിനീയറിങ് രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും നൂതനത്വങ്ങളും പ്രദര്‍ശിപ്പിച്ചു. കെഇഎഫ് അംഗങ്ങ ള്‍ക്ക് പ്രഫഷണല്‍ വളര്‍ച്ച,അറിവ് പങ്കിടല്‍,സൗഹൃദം എന്നിവ വളര്‍ത്തിയെടുക്കാനും സാങ്കേതിക നവീകരണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടായിരുന്നു ടെക്നോ ഫെസ്റ്റ്.
റൂവി ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പരിപാടി ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫാര്‍ എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടിങ് സ്ഥാപകന്‍ ഡോ.പി.മുഹമ്മദ് അലി,ഗള്‍ഫാര്‍ എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടിങ് വൈസ് ചെയര്മാന് മുഹിയുദ്ദീന്,ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്മാന് എഞ്ചിനീയര്‍ ഹമൂദ് സാലം അല്‍ സാദി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ആനന്ദ് പങ്കെടുത്തു.
അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരവധി ടെക്നിക്കല്‍ എക്സിബിഷന് സ്റ്റാളുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കി. കമ്പനികള്‍ക്ക് അവരുടെ ഏറ്റവും പുതിയ ഉത്പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവി സാങ്കേതികവിദ്യകള്‍ മനസിലാക്കാനും അവസരം ലഭിച്ചു.
വ്യവസായ പ്രമുഖര്‍ തങ്ങളുടെ വൈദഗ്ധ്യവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവതരിപ്പിച്ച പരിപാടിയില്‍ ഒമാനിലെ ഭവന, നഗരാസൂത്രണ മന്ത്രാലയം ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ അവതരണവും ഉണ്ടായിരുന്നു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ മുതല്‍ വ്യവസായ പ്രവണതകള്‍ വരെയുള്ള വിഷയങ്ങളില്‍ വിലപ്പെട്ട അറിവ് നേടാന്‍ പങ്കെടുത്തവര്‍ക്കെല്ലാം സാധിച്ചു. ഒമാനിലെ നിക്ഷേപ അവസരങ്ങളെ കേന്ദ്രീകരിച്ചുള്ള ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. കെഇഎഫ് പ്രസിഡന്റ് പ്രേം കുമാര്‍, സെക്രട്ടറി മിഥുന് എസ്.കുമാര്‍, ടെക്നോ ഫെസ്റ്റ് ചെയര്മാന് ശ്രീനാഥ് സി.വി, ഇവന്റ് കോഓര്‍ഡിനേറ്റര്‍ വേണു ഗോപിനാഥ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.