ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
അജ്മാന്: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അജ്മാന് കെഎംസിസി ഹാളില്‍ നടന്ന ഈദ് സംഗമം കുവൈത്ത് തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് മുഹമ്മദ് മദനിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. സുന്നി സെന്റര്‍ പ്രസിഡന്റ് അലവി കുട്ടി ഫൈസി ഉദ്ഘാടനം നിരവഹിച്ചു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിയ ഈദ് സംഗമത്തില്‍ ഇബ്രാഹീം നബിയുടെ സംഭവബഹുലമായ ജീവിത ചരിത്രവും അദ്ദേഹത്തിന്റെയും പത്നി ഹാജറയുടെയും മകന് ഇസ്മാഈലിന്റെയും ജീവിതത്തെക്കുറിച്ചും പ്രതിപാദിച്ചു. സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം അധ്യക്ഷത വഹിച്ചു. നാസര്‍ സുവൈദി, മദ്രസ സദര്‍ മുഅല്ലിം കരീം ഫൈസി, ഹാഫിള് സുഹൈല്‍ ഫൈസി എന്നിവര്‍ ഈദ് സന്ദേശം നല്കി. ഇബ്രാഹിംകുട്ടി കിഴിഞ്ഞാല്‍, സലാം വലപ്പാട്, നാസര്‍ കൊട്ടാരത്തില്‍, മുഹമ്മദ് എടച്ചേരി, ഹാരിസ് കാഞ്ഞങ്ങാട്, ആഷിഖ് കോട്ടോപ്പാടം, സലാം ഹദിര് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുജീബ് കൊണ്ടോട്ടി, ഫാറൂക്ക് കോക്കൂര്‍ എന്നിവര്‍ ഗാനം ആലപിച്ചു. അഷ്റഫ് നീരിച്ചാല് സ്വാഗതവും റഷീദ് എരമംഗലം നന്ദിയും പറഞ്ഞു