ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബൂദാബി : യുഎഇ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ ഞായറാഴ്ച മുതല്‍ ടൈപ്പിംഗ് സൗകര്യത്തോട് കൂടിയ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. പബ്ലിക് റിലേഷന്‍സ് വിംഗിന്റെ ആഭിമുഖ്യത്തിലാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. ഹെല്‍പ്പ് ഡെസ്കിന്റെ സേവനം പൊതുമാപ്പ് കാലയളവില്‍ ഉടനീളം ലഭ്യമാവും.
രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് നാട്ടില്‍ പോവുന്നതിന് ഔട്ട് പാസ് അനുവദിക്കും. അല്ലാത്തവര്‍ക്ക് രേഖകള്‍ നിയമാനുസൃതമാക്കി യുഎഇയില്‍ തുടരാനും സാധിക്കും. ഇതിന് വേണ്ടി വരുന്ന വിവിധ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ഫീസിളവ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് ഇസ്ലാമിക് സെന്റര്‍ സദാ സന്നദ്ധമാന്നെന്നും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും പൊതു പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്ന ആവശ്യം പരിഗണിച്ചു കൊണ്ട് സ്വഹാനിലെ ഡീപോര്റ്റേഷന് സെന്ററിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവഹാജി നിര്‍വ്വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് സമീര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി മശ്ഹൂദ് നീര്ച്ചാല് നന്ദിയും പറഞ്ഞു. പബ്ലിക് റിലേഷന്‍സ് വിംഗ് സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍ പൊതുമാപ്പ് സംബന്ധമായ വിഷയാവതരണം നടത്തി. ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ബി.സി. അബൂബക്കര്‍, സെക്രട്ടറിമാരായ ഇസ്ഹാഖ് നദ്വി, ഹാഷിം ഹസ്സന്‍കുട്ടി, ജാഫര്‍ കുറ്റിക്കോട്, കെഎംസിസി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി യൂസുഫ്, റഷീദ് പട്ടാമ്പി, പബ്ലിക് റിലേഷന്‍സ് വിംഗ് അംഗങ്ങളായ കെ.കെ അബ്ദുല്‍ റഷീദ്, നൗഫല്‍ പട്ടാമ്പി, സലീം നാട്ടിക, ശാഫി ഇരിങ്ങാവൂര്‍, അബ്ദുല്ലത്തീഫ് കോട്ടോപ്പാടം, കെ.പി അബ്ദുല്‍ കരീം, ടി.വി അബ്ദുസ്സമദ്, സഹീര്‍ ഹുദവി, ഹഫീള് ചാലാട്, ശിഹാബ് മന്നിങ്ങല്‍, മുഹമ്മദ് അനസ്, മുജീബ് റഹ്മാന്, കെ.ടി ശംസുദ്ദീന്‍, ശിനോസ് വയനാട് സംബന്ധിച്ചു.