ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : യുഎഇയില്‍ അനധികൃതമായി യാത്ര താമസ രേഖകള്‍ ഇല്ലാതെ കഴിയുന്നവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാന്‍ സൗകര്യം ചെയ്യുന്ന പൊതു മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ബിജേന്ദ്ര സിങ് (HOC) അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി യുടെ പൊതുമാപ്പ് ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. പി.കെ അന്‍വര്‍ നഹ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്‍ചാര്‍ജ് ഇബ്രാഹിം മുറിച്ചാണ്ടി പൊതു മാപ്പ് നിയമങ്ങള്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ രണ്ട് മാസം നീണ്ടു നില്ക്കുന്ന പൊതു മാപ്പ് സംവിധാനം മികച്ച രീതിയില്‍ ഉപയോഗിക്കാനും സ്റ്റേറ്റ് ജില്ല മണ്ഡലം തലങ്ങളില്‍ ഹെല്പ് ഡസ്കുകള്‍ രൂപീകരിച്ച് അര്‍ഹരായ ആളുകള്‍ക്ക് സന്ദേശം കൈമാറാനും വിപുലമായ സംവിധാനങ്ങളാണ് ദുബൈ കെഎംസിസി ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ഭാരവാഹികളായ പി.കെ ഇസ്മായില്‍, ഒ.കെ ഇബ്രാഹിം, മജീദ് മടക്കിമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സംബന്ധിച്ചു. ജില്ലാ ഭരവാഹികളായ ടി.ആര് ഹനീഫ, മുഹമ്മദ് അലി ഉളിയില്‍, കെ.പി മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, തെക്കെഞ്ചേരി, ജംഷാദ് പാലക്കാട്, മൊയ്തു മക്കിയാട്, ജമാല്‍ മനയത്ത്, നൗഫല്‍ തിരുവനന്തപുരം, വി.കെ.നിസാം പങ്കെടുത്തു. അഡ്വ.സാജിദ് അബൂബക്കര്‍ സ്വാഗതവും അഷ്റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.