
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കുവൈത്ത് സിറ്റി : താമസിക്കാന്‍ അനുമതിയുള്ള കെട്ടിടത്തില്‍ കുട്ടികള്‍ക്കായുള്ള ബേബി കെയര്‍ നടത്തിയതിന് ഏഴായിരം ദിനാര്‍ പിഴ വിധിച്ചു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്സ്റ്റന്ഷന് കോടതിയാണ് വിധി പ്രസ്താവിച്ചത്. നിയമപരമല്ലാത്ത ആളെ ജോലിയില്‍ വെച്ചതിന് രണ്ടായിരം ദിനാറും താമസത്തിന് നല്കിയ കെട്ടിടം ബേബി കെയര്‍ ആയി പ്രവര്‍ത്തിപ്പിച്ചതിന് അയ്യായിരം ദിനാറും ചേര്‍ത്താണ് പിഴ ചുമത്തിയത്. ഫ്ളാറ്റ് കേന്ദ്രീകരിച്ച് ബേബി കെയര്‍ നടത്തിവരുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആണ് വിദേശി കുടുംബത്തിനെതിരെ കേസെടുത്തത്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് മലയാളികളുടേത് അടക്കം നിരവധി ബേബി കെയറുകള്‍ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും