27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യപകുതിയില്‍ 13,983,885 പേര് യാത്ര ചെയ്തതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ യാത്രക്കാരെക്കാള്‍ 33.5 ശതമാനം വര്‍ധനവാണ് 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയത്. അധികൃതരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ് യാത്രക്കാരുടെ വര്‍ധനവുണ്ടായത്. വിമാനസര്‍വ്വീസുകളുടെ കാര്യത്തിലും 24.3 ശതമാനം വര്‍ധനവുണ്ടായി. 67,835 വിമാനസര്‍വ്വീസുകളാണ് 2023ലെ ആദ്യആറുമാസം നടത്തിയത്. എന്നാല്‍ 2024 ആദ്യപകുതിയില്‍ സര്‍വ്വീസുകളുടെ എണ്ണം 84,286 ആയി ഉയര്‍ന്നു. ഇതില്‍ ഇത്തിഹാദ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകളുടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വ്വീകളും വര്‍ധിക്കുകയുണ്ടായി. അബുദാബി എയര്‍പോര്‍ട്ടിലെ മുഴുവന്‍ ടീമിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തെ ട്രാഫിക് ഫലങ്ങള്‍ എന്ന് അബുദാബി എയര്‍പോര്‍ട്ട് എയര്‍പോര്‍ട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. ഈ നേട്ടത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഇത് ഞങ്ങളുടെ ടീമുകളുടെയും എയര്‍ലൈന്‍ പങ്കാളികളുടെയും ഓഹരി ഉടമകളുടെ കമ്മ്യൂണിറ്റിയുടെയും വിജയമാണ്. ഏറ്റവും തിരിക്കേറിയ സീസണില്‍ അതിവേഗം യാത്രക്കാര്‍ക്ക് കടുന്നപോകാനും ബാഗേജുകള്‍ ലഭ്യമാക്കുവാനും സാധിച്ചുവെന്നത് കൂടുതല്‍ സന്തോഷം പകരുന്നു. വിമാനത്താവളത്തിലെ അത്യാധുനിക സംവിധാനങ്ങളും അതിവിപുലമായ സൗകര്യങ്ങളും അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമാണ്. അബുദാബിയുടെ വിനോദസഞ്ചാരവും വ്യാപാര സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നതില്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം നിര്‍ണായക പങ്കുവഹിക്കുമെന്നതില്‍ ഞങ്ങള്‍ ആവേശഭരിത രാണെന്ന് അവര്‍ പറഞ്ഞു. ആഗോള വ്യാപാരത്തില്‍ എമിറേറ്റിന്റെ സുപ്രധാന പങ്കിനെ അടിവരയിടുന്ന 254,300 ടണ്‍ ചരക്ക് വര്‍ഷം തോറും അബുദാബി എയര്‍പോര്‍ട്ട് കൈകാര്യം ചെയ്യുന്നുണ്ട്. 2030-ഓടെ 1.5 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.