
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കുവൈത്ത് സിറ്റി : ഈ വര്‍ഷം വ്യാജ കോളുകളുടെ നിരക്കില്‍ കുറവുണ്ടായതായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. എല്ലാവര്ക്കും സുരക്ഷിതമായ ആശയവിനിമയ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി
രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ സഹകരണത്തോടെ നടത്തിയ ശ്രമങ്ങള്‍ ആണ് വ്യാജ കോളുകള്‍ എന്ന പ്രതിഭാസത്തെ കുറക്കാന്‍ കാരണമായതെന്ന് അതോറിറ്റി വ്യക്തമാക്കി. തുടര്‍ന്നും വ്യാജകോള്‍ തടയാനുള്ള ഫലപ്രദമായ തന്ത്രങ്ങളും പരിഹാരങ്ങളും വികസിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് സിട്രാ സ്ഥിരീകരിച്ചു. നിയമപരമായി ഇത്തരക്കാരെ നേരിടാന്‍ ‘കാഷിഫ്’ എന്ന സേവനം സിട്ര നേരെത്തെ ആരംഭിച്ചിരുന്നു. കോള്‍ സ്വീകര്‍ത്താവിന് വിളിക്കുന്നയാളുടെ പേരും നമ്പറും ലഭിക്കുന്നതിനുള്ള സംവിധാനമാണിത്. ഈ സേവനം അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള കോളുകള്‍ കുറയ്ക്കാന്‍ കാരണമായതായും വിലയിരുത്തുന്നു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും