
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ഷാര്‍ജ: പെരുന്നാള്‍ തിരക്ക് പരിഗണിച്ച് ഷാര്‍ജ എമിറേറ്റില്‍ ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇന്റര്‍ സിറ്റി ബസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 തിങ്കള്‍ വരെ ഈദ് അവധിക്കാലത്ത് 121 ബസുകള്‍ സര്‍വ്വീസ് നടത്തുമെന്നും 4,800 യാത്രകള്‍ നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. ഈ സേവനം പുലര്‍ച്ചെ 3.45 മുതല്‍ ആരംഭിക്കുകയും 12.30 വരെ തിരക്കേറിയ സമയത്ത് 10 മിനിറ്റ് വ്യത്യാസത്തില്‍ സര്‍വീസ് നടത്തുകയും ചെയ്യും. അതേസമയം, ഷാര്‍ജ-ഒമാന്‍ സര്‍വീസ് നടത്തുന്ന റൂട്ട് നമ്പര്‍-203 ആദ്യ ബസ് രാവിലെ 6.30നും രണ്ടാമത്തേത് വൈകിട്ട് 4.30നും പുറപ്പെടും.