കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു.’നോബഡി’ എന്നാണ് സിനിമയുടെ പേര്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ് മൂവീസും ചേര്‍ന്നാണ് നിര്മാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘നോബഡി’ കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കുമെന്നാണ് വിവരം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിസാം ബഷീര്‍. അതേസമയം എംപുരാന്റെ ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരിക്കും പൃഥ്വി നോബഡിയുടെ ചിത്രീകരണത്തിനു എത്തുക. അടുത്ത വര്‍ഷമായിരിക്കും പൃഥ്വിരാജ് – നിസാം ബഷീര്‍ സിനിമയുടെ റിലീസ്.