27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : നിരവധി റോഡുകള്‍ നവീകരിച്ചപ്പോള്‍ ദുബൈ ആര്‍ടിഎ മജാന്‍, അല്‍ ബരാരി കമ്മ്യൂണിറ്റികളിലെ താമസക്കാര്‍ക്ക് ഗതാഗതം സുഗമമാക്കി.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള പ്രവേശന, എക്സിറ്റ് പോയിന്റുകള്‍ മെച്ചപ്പെടുത്തിയതോടെ ഈ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാ സമയം 50 ശതമാനം വരെ വെട്ടിക്കുറച്ചതായി ആര്‍ടിഎ അറിയിച്ചു. നവീകരണങ്ങള്‍ പ്രധാന ഹൈവേയിലെ ഗതാഗത കാലതാമസം 9 ല്‍ നിന്ന് 4.5 മിനിറ്റായി കുറച്ചു. വാഹന ഗതാഗതം ഒരു തുരങ്കത്തില്‍ നിന്ന് റിവേഴ്സിബിള്‍ ലെയ്ന്‍ സംവിധാനത്തിലേക്ക് തിരിച്ചുവിട്ടു. കമ്മ്യൂണിറ്റികളുടെ പ്രവേശന കവാടത്തില്‍ ട്രാഫിക് സിഗ്നലുകളുള്ള ഒരു ജംഗ്ഷന് സ്ഥാപിച്ചതായും അതോറിറ്റി അറിയിച്ചു.