
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
ദുബൈ : യുഎഇയിലെ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ കമ്യൂണിറ്റി സ്പോര്‍ട്സ് ദിനം നടത്തി. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേനല്‍ക്കാലത്ത് കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും സംഘടനയെ പിന്തുണയ്ക്കാനും വേണ്ടിയുള്ള ‘ഔവര്‍ സ്പോര്‍ട്സ് സമ്മര്‍ ഇനിഷ്യേറ്റീവിന്റെ’ ഭാഗമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ദുബായ് സ്പോര്‍ട്സ് വേള്‍ഡിന്റെ വേദികളിലായിരുന്നു കായിക ദിനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും കായിക പരിപാടികളുടെയും വ്യായാമത്തിന്റെയും സംസ്കാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമാണ്. രണ്ടാം വര്‍ഷമാണ് ഇത് നടത്തുന്നത്. ഡെലിവറി ഡ്രൈവര്‍മാരുടെ പ്രയത്നങ്ങളെ ആദരിക്കുകയും സമൂഹത്തിന് നല്കുന്ന സംഭാവനകളെ പ്രശംസിക്കുകയും ചെയ്യുന്ന പരിപാടി എച്ച്ഇഡിഎസ്സി സെക്രട്ടറി ജനറല്‍ സയീദ് ഹരേബ്, ഡിഎസ്സി സ്പോര്‍ട്സ് ഇവന്റ്സ് വിഭാഗം ഡയറക്ടര്‍ അലി ഒമര്‍ അല്‍ ബലൂഷി എന്നിവരുടെ സാന്നിധ്യത്തില്‍ കമ്യൂണിറ്റി സ്പോര്‍ട്സ് വിഭാഗം മേധാവി ഫൗസിയ ഫ്രെയ്ദൂന് ഉദ്ഘാടനം ചെയ്തു. പരിപാടയില്‍ വടംവലി, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് , ആം ഗുസ്തി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കായിക ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ആറ് ഡെലിവറി കമ്പനികളില്‍ നിന്നുള്ള 320 ഡെലിവറി ഡ്രൈവര്‍മാര്‍ പങ്കെടുത്തു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും