
മൂന്ന് തലമുറകളെ മാലകോര്‍ത്ത സ്നേഹനൂല്‍
ദുബൈ : കൊടും ചൂടില്‍ നിന്ന് ആശ്വാസമായി യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ മഴയും ചെറിയ ആലിപ്പഴവുമുണ്ടായി. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഷാര്‍ജയിലെ വാദി ഹിലോയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കിഴക്കന്‍ മേഖലയിലെ കല്‍ബ ഷോക്ക റോഡില്‍ മിതമായ മഴയും റാസല്‍ കൈമയിലെ ഷൗക്കഅല് മുഇനായ് റോഡിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നേരിയ മഴയും പെയ്തു. പലയിടത്തും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം ശ്രദ്ധിക്കേണ്ടതാണ്.