
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
ദുബൈ : കൊടും ചൂടിന് ആശ്വാസമായി സുഹൈല്‍ നക്ഷത്രമുദിച്ചു. യുഎഇയിലെ അല്‍ ഐനിലും സൗദി അറേബ്യയിലും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. യുഎഇയില്‍ സുഹൈല്‍ ഉദിച്ചതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അല്‍ തമീമി അറിയിച്ചു. നക്ഷത്രത്തിന്റെ ചിത്രം യുഎഇ നിവാസികളുമായി അദ്ദേഹം പങ്കിട്ടു. സുഹൈല്‍ വരുന്നതോടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് കാലങ്ങളായി അറബ് ജനത വിശ്വസിക്കുന്നതും അനുഭവിക്കുന്നതും. ആദ്യം രാത്രികാലങ്ങളിലായിരിക്കും ചൂട് കുറയുക. ക്രമേണ പകല്‍ സമയത്തും കാലാവസ്ഥാ മാറ്റമുണ്ടാവും. കാലാവസ്ഥാ മാറ്റം സൂചിപ്പിച്ച് യുഎഇയില്‍ ഇന്നലെയും ഇന്നും വിവിധ സ്ഥലങ്ങളില്‍ മഴ പെയ്തു. യുഎഇയിലെ മലമ്പ്രദേശങ്ങളിലാണ് പ്രധാനമായും മഴയെത്തിയത്. കടുത്ത വെയിലിന് ശമനമായി യുഎഇയില്‍ പൊതുവേ മേഘാവൃതമായ അന്തരീക്ഷമാണ്.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും