27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജയില്‍ കൃത്രിമ പുഷ്പ സംഭരണശാലകളില്‍ ഞായറാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാല് ഗോഡൗണുകളിലുണ്ടായ അഗ്നിബാധ അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കി. നഗരത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 17ലെ ഗോഡൗണുകളില്‍ തീപിടിത്തമുണ്ടായതായി രാവിലെ 7.50 നാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് വിവരം ലഭിച്ചത്. നിമിഷങ്ങള്‍ക്കകം അധികൃതര്‍ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. സിവില്‍ ഡിഫന്‍സ് അന്വേഷിക്കുന്നു.