ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
യുഎഇയില്‍ അടുത്ത ദിവസം തന്നെ സ്കൂളുകള്‍ തുറക്കും…. നാട്ടിലേക്ക് കുടുംബസമേതം പോയ പ്രവാസികളെല്ലാം തന്നെ തിരികെ വരാനുള്ള തിരക്കിലാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയാണ്. നിരക്കില്‍ ഓരോ ദിവസവും വര്‍ധന ഉണ്ടാകുന്നുണ്ട്. ഇതോടെ നാട്ടില്‍ നിന്നും ഇവിടേക്ക് വരുന്നവര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. 30,000 ത്തിനും 50,000 ത്തിനും ഇടയിലാണ് കേരളത്തില്‍ നിന്നും യുഎഇയലേക്കുള്ള ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നാണ് വിനമാനക്കമ്പനികളുടെ വാദം. അതേസമയം എയര്‍ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് 30 കിലോയില്‍ നിന്ന് 20 ആയി കുറച്ചതും പ്രവാസികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
പര്‍വത പാതകളിലൂടെ സൈക്കിളില്‍ സഞ്ചരിച്ചാലോ…സൈക്കിള്‍ പ്രേമികള്‍ക്ക് പ്രകൃതി രമണീയമായ കാഴ്ചകള്‍ ആസ്വദിച്ച് സഞ്ചരിക്കാനുള്ള ഇടമൊരുക്കിയിരിക്കുയാണ് ദുബൈ മുനിസിപ്പാലിറ്റി. ഹത്ത മൗണ്ടന്‍ ട്രയല്‍സിലാണ് ദീര്‍ഘദൂര സൈക്കില്‍ പാത ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്‍വത പാതകളുടെ വികസനം ഹത്തയില്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. 53 കിലോമീറ്റര്‍ ദൂരത്തിലുള്ള 21 സൈക്ലിംഗ് റൂട്ടുകള്‍, 33 കിലോമീറ്ററിലുള്ള 17 നടപ്പാതകള്‍, മരത്തടി കൊണ്ട് തീര്‍ത്ത 9 പാലങ്ങള്‍ തുടങ്ങിയവയാണ് ഹത്തയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നാല് വര്‍ണങ്ങളായി സൈക്കിള്‍ പാതകളെ വേര്‍തിരിച്ചിട്ടുണ്ട്. ദുബൈയുടെ ഗ്രാമീണ ഭംഗി ആസ്വദിക്കണമെങ്കില്‍ ഹത്തയിലൂടെ യാത്ര ചെയ്യണം. പാറക്കെട്ടുകള്‍, പര്‍വതപ്രദേശങ്ങള്‍, ദുര്‍ഘടമായ കൊടുമുടികള്‍, താഴ്വരകള്‍ തുടങ്ങി വിവിധ ഭൂപ്രകൃതികളിലൂടെയും പ്രകൃതി ദൃശ്യങ്ങളിലൂടെയുമുള്ള ഹത്ത യാത്ര ദുബൈയിലെ വേറിട്ട കാഴ്ചകളാണ്.