27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഇന്ത്യയുടെ പുതിയ വിമാന കമ്പനിയായ അകാശ എയര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്ന് മുംബൈലേക്ക് പ്രതിദിനം ഒരു വിമാനം എന്ന തോതില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷനാണ് ഈ കാര്യം അറിയിച്ചത്. ഈ മാസം 23 മുതല്‍ സര്‍വീസുകള്‍ പ്രാബല്യത്തിലാകുമെന്നും സൂചനയുണ്ട്. കുവൈത്തിനും ഇന്ത്യക്കും ഇടയില്‍ നിലനില്‍ക്കുന്ന ദൃഢ സൗഹൃദമാണ് നേരിട്ട് പുതിയ വിമാന സര്‍വീസ് അനുവദിക്കുന്നതിന് പ്രധാന ഘടകമായതെന്ന് കുവൈത്ത് ഏവിയേഷന്‍ ഓപ്പറേഷന്‍സ് എയര്‍ ട്രാന്‍സ്പോര്‍ട്ട് കണ്ട്രോളര് റായിദ് അല്‍ താഹിര്‍ കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ സര്‍വീസ് മുംബൈലേക്ക് മാത്രമാണെങ്കിലും ഭാവിയില്‍ ഇന്ത്യയിലെ മറ്റു വിമാന താവളങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയൊരു വിമാന സര്‍വീസ് കൂടി വരുന്നതോടെ നിലവില്‍ പ്രവാസികള്‍ നേരിടുന്ന യാത്ര പ്രശ്നങ്ങള്‍ക്ക് ഒരു പരുതി വരെ പരിഹാരം ആകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ പ്രവാസി സമൂഹം.