27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : സ്വദേശി-വിദേശി സമൂഹത്തിന് ഒരേ പോലെ ഉപകാരപ്രദമാകുന്ന ‘സഹേല്‍’ സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. സേവനങ്ങളും ഇടപാടുകളും കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണിത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ നിന്നുള്ള ക്യാപ്റ്റന്‍ അഹമ്മദ് അല്‍നാസറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സുരക്ഷയിലും ഭരണപരമായ കാര്യങ്ങളിലും കമ്മ്യൂണിറ്റി സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഇലക്ട്രോണിക് സേവനമാണിത്. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ‘റസീദ്’ ഉപകരണം അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ പുതിയ ഇലക്ട്രോണിക് സേവനങ്ങളെക്കുറിച്ച് ക്യാപ്റ്റന്‍ അഹ്മദ് അല്‍നാസര്‍ സംസാരിച്ചു. ട്രാഫിക് ഡിറ്റക്ടീവുകള്‍ നടത്തുന്ന പട്രോളിംഗ് വാഹനങ്ങളിലും സിവിലിയന്‍ വാഹനങ്ങളിലുമാണ് ഈ ഉപകരണം ഉപയോഗിക്കുക. കോവിഡ് 19 വ്യാപന ഘട്ടത്തില്‍ തന്നെ സേവന മേഖല ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് മാറ്റി തുടങ്ങിയിരുന്നു. ഇടപാടുകള്‍ നടത്താനുള്ള തിരക്ക് ലഘൂകരിക്കാനും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നു. ഈ സേവനം ഉപയോക്താക്കള്‍ക്ക് വീട്ടില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ കൈകാര്യം ചെയ്യാന്‍ കഴിയും.