
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
മലപ്പുറം : ഹജ് അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. റീജണല്‍ പാസ്പോര്‍ട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. 2025 ലെ ഹജിന് അപേക്ഷിക്കുന്നവര്‍ക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹജ് അപേക്ഷ സമയം അവസാനിക്കുന്ന സെപ്തംബര്‍ 9 ന് മുന്‍പ് പാസ്പോര്‍ട്ട് ഓഫിസില്‍ അപ്പോയ്മെന്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഹജ് അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് സേവാ കേന്ദ്രത്തിലും പാസ്പോര്‍ട്ട് ഓഫീസിലും സൗകര്യം ഒരുക്കുമെന്ന് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ ഉറപ്പ് നല്‍കിയതായി എം.പി അറിയിച്ചു.