നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
അബുദാബി : സാംസ്കാരിക, ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ബ്രാന്‍ഡായ എക്സ്പീരിയന്‍സ് അബുദാബി, അല്‍ ഐനിന്റെ സമ്പന്നമായ ചരിത്രവും ആകര്‍ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ‘അല്‍ ഐന്‍: എ ലിവിംഗ് ഒയാസിസ്’ എന്ന പേരില്‍ നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററിശൈലിയുള്ള കാമ്പയിന് ആരംഭിച്ചു. നഗരത്തിന്റെ സമ്പന്നമായ സംസ്കാരം, സാഹസികത, പാരമ്പര്യം എന്നിവ അനുഭവപ്പെടുത്തുന്നതാണ് കാമ്പയിന്. രണ്ട് എമിറാത്തി സുഹൃത്തുക്കള്‍, എമിറേറ്റിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളിലും പച്ചപ്പുള്ള മരുപ്പച്ചകളിലും പര്യടനം നടത്തുന്നത് മുതല്‍ ഉല്ലാസപ്രദമായ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും, ഊര്‍ജ്ജസ്വലമായ പ്രാദേശിക ജീവിതത്തില്‍ മുഴുകുന്നതും, അമ്പെയ്ത്ത്, കുതിരസവാരി തുടങ്ങിയ കായിക വിനോദങ്ങള്‍ പരീക്ഷിക്കുന്നതും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. ഫോട്ടോഗ്രാഫറായ യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നുള്ള മുന്‍ കോര്‍പ്പറേറ്റ് ബാങ്കര്‍ ഉബൈദ് അല്ബുദൂര്, സേലം അല്‍ അത്താസ് എന്നിവരാണ് കാമ്പെയ്നിലെ പ്രധാന താരങ്ങള്‍. അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം അകലെയുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ അല്‍ ഐന്‍, 5,000 വര്‍ഷത്തിലധികം മനുഷ്യവാസമുള്ള ശാന്തവും സമൃദ്ധവുമായ സ്ഥലമാണ്. പുരാവസ്തു സൈറ്റുകള്‍, പുനഃസ്ഥാപിച്ച കോട്ടകള്‍, കരകൗശലത്തിനും പാരമ്പര്യത്തിനും പേരുകേട്ട ആദ്യകാല കേന്ദ്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡോക്യുമെന്ററി കാമ്പയിനിന്റെ ലിങ്ക് : https://visitalain.ae/en/campaign/alainlivingoasis