കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
സലാല : ഇഖ്റ കെയര്‍ സലാല നൗഷാദ് നാലകത്തിന്റെ പേരില്‍ വര്‍ഷം തോറും നല്കി വരുന്ന മാനവികതാ അവാര്‍ഡിന് അബുതഹ്നൂണ് എം.ഡി; ഒ. അബുദുല്‍ ഗഫൂര്‍ അര്‍ഹനായി. ഇഖ്റ രക്ഷാധികാരി കൂടിയായ ദോഫാര്‍ അസി: ലേബര്‍ ഡയറക്ടര്‍ ശൈഖ് നായിഫ് അഹ്്മദ് അല്‍ ശാന്ഫരിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. സലാല പ്രവാസി സമൂഹത്തിനിടയില്‍ പതിറ്റാണ്ടുകളായി നടത്തിവരുന്ന സാമൂഹ്യ-ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. കണ്ണൂര്‍ താവക്കര പാറോല്‍ മമ്മു ഫാത്തിമ ദമ്പതികളുടെ മകനായ ഒ.അബ്ദുല്‍ ഗഫൂര്‍ സര്.സയ്യിദ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പിതാവിനോപ്പം വ്യാപാര രംഗത്തേക്ക് പ്രവേശിച്ചു. സലാലയില്‍ അബുതഹ് നൂണ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ എം.ഡിയാണിപ്പോള്. ഡോ.ഷാജിത് മരുതോറ, റഷീദ് നാലകത്ത്, ഹുസൈന് കാച്ചിലോടി, സൈഫുദ്ധീന്‍, നൗഫല്‍ കായക്കൊടി എന്നിവരടങ്ങിയ പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ അവസാന വാരം സലാല ഹംദാന്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് കൈമാറുമെന്ന് ഇഖ്റ കെയര്‍ ചെയര്മാന് സാലിഹ് തലശ്ശേരി, ആക്ടിങ് കണ്‍വീനര്‍ ഫായിസ് അത്തോളി എന്നിവര്‍ അറിയിച്ചു.