അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
ദുബൈ: ദുബൈ ഇന്റര്‍നാഷണലില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സലാലയിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബൈ വിമാനം ഇന്നലെ ഇറങ്ങാനാവാതെ ദുബൈയിലേക്ക് മടങ്ങി. സലാലയിലെ പ്രതികൂല കാലാവസ്ഥയാണ് കാരണം. യാത്രക്കാര്‍ക്ക് അവരുടെ ഫ്ളൈറ്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി flydubai.com ല്‍ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതായി വക്താവ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച സലാലയ്ക്കും മസ്കത്തിനും ഇടയിലുള്ള വിമാനങ്ങള്‍ വൈകുകയും എസ്എല്‍എല്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. ഒമാന്‍ എയറിന്റെ വെബ്സൈറ്റിലോ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ ഒമാന്‍ എയറും യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. ഒമാനില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.