കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യ മന്ത്രിയെ സ്വീകരിച്ചു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സുരക്ഷ, സാംസ്കാരികം, കോണ്‍സുലര്‍ തുടങ്ങി ജനങ്ങളുമായുള്ള സമ്പര്‍ക്കം ഉള്‍പ്പടെയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങള് അവലോകനം ചെയ്യും.
പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളിലുള്ള വീക്ഷണങ്ങള്‍ കൈമാറുന്നതിനും വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം വേദിയാകും. കുവൈത്ത് വിദേശകാര്യ മന്ത്രിക്ക് പുറമെ ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി കുവൈത്ത് ഭരണാധികാരികളുമായും കൂടി കാഴ്ച്ച നടത്തും. ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളെയും അദ്ദേഹം കാണും.