ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഫുജൈറ : സാഹോദര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും നിറവില്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യൽ ക്ലബ്ബ് രാജ്യത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് കോൺസുൽ ശ്രീ സുനിൽ കുമാർ ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഐ എസ് സി വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ അധ്യക്ഷത വഹിച്ചു. അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ ആശംസകൾ നേർന്നു. ഐ എസ് സി ഭാരവാഹികൾ, ലേഡീസ് ഫോറം അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ സംബന്ധിച്ചു. ഐ എസ് സി ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കോൺസുൾ സെക്രട്ടറി അഷോക് മൂൽചന്ദാനി നന്ദിയും പറഞ്ഞു.