27 മില്യണ്‍ ഫോളോവേഴ്സ്
റാസല്‍ഖൈമ : റാസല്‍ഖൈമയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിസ്വാര്‍ത്ഥ സേവകന് ഫൈസല്‍ പുറത്തൂരിന് റാസല്‍ഖൈമ സൈഫ് ഹോസ്പിറ്റല്‍ ആദരം നല്കി. പ്രവാസ ജീവിതത്തിനിടെ അകാലത്തില്‍ വിട പറയുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും, ഗുരുതരാവസ്ഥയിലുള്ളവരെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായ ഫൈസല്‍ റാസല്‍ഖൈമ കെഎംസിസി റെസ്ക്യൂ വിംങ്ങ് കണ്‍വീനറും തവനൂര്‍ മണ്ഡലം കെഎംസിസി ട്രഷററും ആണ്. ജോലിസംബന്ധമായ തന്റെ തിരക്കുകള്‍ക്കിടയിലും സഹായം ആവശ്യപ്പെടുന്നവരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ ഉത്തരം നല്കി സഹായം ചെയ്തുവരുന്നു. ദേശ ഭാഷാന്തര വ്യത്യാസമില്ലാതെ എല്ലാവര്ക്കും സഹായമെത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും പരിചിതമാണ്.