ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് നാനോ സോക്കര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അബുദാബി കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി ടീമിന്റെ ജെഴ്സി റിലീസ് ചെയ്തു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ ടീം ക്യാപ്റ്റനും കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി കൂടിയായ അലി കോട്ടക്കലിന് നല്കി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഷാഹിദ് ചെമ്മുക്കന്‍, സാല്‍മി പരപ്പനങ്ങാടി, കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് അനീസ് ചെരട, ട്രഷറര്‍ മുസ്തഫ ഉള്ളാടശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരായി.