27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : കേസുകളിലും മറ്റും പെട്ട് യാത്രാവിലക്കുള്ളവര്‍ക്ക് അത് നീക്കം ചെയ്യാന്‍ എളുപ്പമാര്‍ഗം. ഇനി യാത്രാ നിരോധനം നീക്കാന്‍ അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള കേസുകള്‍ തീര്‍പ്പാക്കിയാല്‍ വിലക്ക് ഓട്ടോമാറ്റിക്കായി മാറി കിട്ടുമെന്നതാണ് പ്രത്യേകത. അതിനായി പ്രത്യേകം അപേക്ഷ സമര്‍പിക്കേണ്ടതില്ല. യുഎഇ നീതിന്യായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒരാളുടെ യാത്രാ വിലക്ക് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒമ്പതില്‍ നിന്ന് പൂജ്യമായി വെട്ടിക്കുറച്ചതായി മന്ത്രാലയം ഒരു ഹ്രസ്വ വീഡിയോയിലൂടെയാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ യാത്രാവിലക്ക് നീക്കുന്നതിന് ക്ലിയറന്‍സും ചില അനുബന്ധ രേഖകളും സമര്‍പ്പിക്കണമായിരുന്നു. പുതിയ സംവിധാനത്തില്‍ ഇനി ആവശ്യമില്ല.
ഒരു പ്രവര്‍ത്തി ദിനത്തില്‍ നിന്ന് കുറച്ച് മിനിറ്റുകളായി പ്രോസസ്സിംഗ് സമയം വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രാ നിരോധനം നീക്കം ചെയ്യാനുള്ള ഉത്തരവില്‍ മന്ത്രാലയം ഉടന്‍ നടപടിയെടുക്കും. ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ നീക്കി ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫലപ്രാപ്തി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആദ്യം ആരംഭിച്ച യുഎഇയുടെ സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം അറിയിച്ചു. അബുദാബിയിലെയും ദുബൈയിലെയും ജുഡീഷ്യല്‍ അധികാരികള്‍ പിഴകള്‍ തീര്‍പ്പാക്കുമ്പോള്‍ തന്നെ ഒപ്പം യാത്രാ വിലക്കുകള്‍ നീങ്ങിയിരിക്കും.