ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഫുജൈറ : ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഫുജൈറ പരിസ്ഥിതി അതോറിറ്റി പരിസ്ഥിതി സംബന്ധമായ പുസ്തകം പ്രസിദ്ധീകരിച്ചു. ‘ഫുജൈറയിലെയും അറേബ്യന്‍ റീജിയണിലെയും തിമിംഗലങ്ങളും ഡോള്‍ഫിനുകളും’ എന്ന പുസ്തകം ഫുജൈറ പരിസ്ഥിതി അതോറിറ്റിയാണ് പുറത്തിറക്കിയിരിക്കുന്നത്. റോബര്‍ട്ട് ബാള്ഡ്വിന്, ബാലാസ് ബുസാസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ പുസ്തകം മത്സ്യബന്ധനം, തിമിംഗലം, ഷിപ്പിംഗ്, ടൂറിസം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നു. ഫുജൈറ വെയില് ആന്‍ഡ് ഡോള്‍ഫിന്‍ റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമാണ് ഈ പുസ്തകം. ഫുജൈറയില്‍ സമ്പന്നമായ സമുദ്ര ആവാസ വ്യവസ്ഥയുണ്ടെന്ന് ബാള്‍ഡ്വിനും ബുസാസും നടത്തിയ പഠനത്തില്‍ പറയുന്നു. 2012ല്‍ എമിറേറ്റിന്റെ തീരത്ത് ബീജത്തിമിംഗലത്തെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഠനം ആരംഭിച്ചത്. ഫുജൈറയുടെ വൈവിധ്യമാര്‍ന്ന ഭൂഖണ്ഡ ചരിവുകളും തുറന്ന സമുദ്ര ആവാസവ്യവസ്ഥയും കാരണം സമുദ്ര സസ്തനികളുടെ ഉയര്‍ന്ന വൈവിധ്യത്തെ പഠനം എടുത്തുകാണിക്കുന്നു. കനത്ത കപ്പല്‍ ഗതാഗതവും മനുഷ്യ പ്രവര്‍ത്തനവും ഉണ്ടായിരുന്നിട്ടും, സമീപകാല ഗവേഷണങ്ങള്‍ ഡോള്‍ഫിനുകള്‍, കടലാമകള്‍, കടല്‍പ്പാമ്പുകള്‍, കടല്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍, മറ്റ് സമുദ്രജീവികള്‍ എന്നിവ ധാരാളമായി ഉണ്ടെന്ന് പഠനം വെളിപ്പെടുത്തി. കൂടാതെ, വലിയ തിമിംഗലങ്ങള്‍ ഇടയ്ക്കിടെ ഫുജൈറയുടെ ജലാശയങ്ങളിലൂടെ കടന്നുപോകുന്നതായും നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. സമുദ്ര പരിസ്ഥിതിയുടെ ശുചിത്വത്തിനും ആരോഗ്യത്തിനും സംഭാവന നല്കുന്ന ഡോള്‍ഫിനുകള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യ ജീവികളുടെ ആവാസ കേന്ദ്രമാണ് എമിറേറ്റ് എന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ അസീല അബ്ദുല്ല അല്‍ മുഅല്ല, പറഞ്ഞു. സമുദ്ര ജൈവവൈവിധ്യത്തെ സമ്പന്നമാക്കുകയും സമുദ്ര ഇക്കോടൂറിസം മെച്ചപ്പെടുത്തുകയും എമിറേറ്റിന് അധിക വരുമാനം നല്‍കുകയും ചെയ്യുന്ന അപൂര്‍വ ഇനമാണ് ഡോള്‍ഫിനുകള്‍. ‘ഫുജൈറയിലെയും അറേബ്യന്‍ റീജിയണിലെയും തിമിംഗലങ്ങളും ഡോള്‍ഫിനുകളും’ എന്ന പുസ്തകം സമുദ്ര പരിസ്ഥിതിയെ മനസ്സിലാക്കുകയും അതിന്റെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറയിലെ സമുദ്രശാസ്ത്രം, ബയോജിയോഗ്രഫി, സെറ്റേഷ്യന്‍ ആവാസ വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള ആമുഖത്തോടെ ആരംഭിക്കുന്ന എട്ട് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.