ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : ലുലു ഗ്രൂപ്പിന്റെ മാളുകളിലും സ്റ്റോറുകളിലും യുപിഐ പേയ്മെന്റ് സൗകര്യം ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഇന്ത്യ ഉത്സവ് ആഘോഷത്തിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. യുപിഐ പേയ്മെന്റുകള്‍ ഇപ്പോള്‍ യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാണ്. എല്ലാ ലുലു സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് അവരുടെ രുപായ് കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം.
ഉപഭോക്താക്കള്‍ക്ക് ജി-പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പവേര്‍ഡ് ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്തുന്നതിന് പിഒഎസ് മെഷീനുകളില്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാം. പുതിയ പേയ്മെന്റ് സൗകര്യം ഓരോ വര്‍ഷവും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പത്ത് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അബുദാബി അല്‍ വഹ്ദ മാളില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് എ.അമര്‍നാഥ് ആദ്യ യുപിഐ ഇടപാട് നിര്‍വ്വഹിച്ചു.