ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡണ്ട് നിസാര്‍ തളങ്കരയും ജനറല്‍ സെക്രട്ടറി പി ശ്രീപ്രകാശും അറിയിച്ചു. ആഗസ്ത് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഷാര്‍ജ അല്‍ മനാക്ക് ഏരിയയിലെ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. വൈകുന്നേരം നാല് മണി മുതല്‍ രക്ത ദാന ക്യാമ്പ് നടക്കും. തുടര്‍ന്ന് 7 മണി മുതല്‍ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ സ്വാതന്ത്ര്യ ദിന സാംസ്കാരിക സമ്മേളനവും രാജ്യ വളര്‍ച്ചയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.