ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
ദുബൈ : കോളജ് അലൂമിനി കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ 26 മത് ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടില്‍ നിന്നും അമ്മമാരെ ദുബൈയിലെത്തിക്കുന്നു. കേരളത്തില്‍ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്താണ് അമ്മയോണമെന്ന പ്രത്യേകത പരിപാടി ഒരുക്കുന്നത്. അക്കാഫ് അസോസിയേഷന് ദുബൈയിലെ പ്രമുഖ സ്ഥാപനമായ മന്നത്ത് ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ ഓണാഘോഷം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമാണ് അമ്മമാരെത്തുന്നത്. ദുബൈയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന പ്രവാസികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മമാരെയാണ് ദുബൈയിലേക്കെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൊന്നോണക്കാഴ്ചയില്‍ 25 അമ്മമാരെയാണ് അക്കാഫ് ദുബൈയിലെത്തിച്ചത്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സ് എന്നിവരും വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും അക്കാഫ് അസോസിയേഷന്റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്. വിവിധ കോളജ് അലുംനികളും മാതൃവന്ദനവുമായി സഹകരിക്കുന്നുണ്ട്. പൊന്നോണക്കാഴ്ചയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്തംബര്‍ 15നു രാവിലെ 8 മണിക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ പൊന്നോണനക്കാഴ്ചയുടെ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് വിവിധ കോളജ് അലുമ്നി മെമ്പര്‍മാര്‍ക്കായുള്ള അത്തപൂക്കള മത്സരം, സിനിമാറ്റിക് ഡാന്‍സ് , പായസം കോമ്പറ്റീഷന്, പുരുഷ കേസരി, മലയാളി മങ്ക മത്സരം, കൊളേജുകളുടെ സാംസ്കാരിക ഘോഷയാത്ര മത്സരം, കുട്ടികള്‍ക്കായി പെയിന്റിങ് ചിത്ര രചനാ മത്സരങ്ങള്‍ അരങ്ങേറും. ഉച്ചയ്ക്ക് 12 ന് ഓണസദ്യ ആരംഭിക്കും. ഏഴായിരത്തോളം പേരെയാണ് ഓണസദ്യയ്ക്ക് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.