ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
ഷാര്‍ജ : മുന്‍ മന്ത്രിയും മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ ഷാര്‍ജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. മുഹമ്മദ് ഫൈസി വേങ്ങര പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നല്കി. ഷാര്‍ജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര, ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, സെക്രട്ടറിമാരായ നസീര്‍ കുനിയില്‍, കെ.എസ് ഷാനവാസ്, ജില്ല ഭാരവാഹികളായ റിയാസ് നടക്കല്‍, ഇബ്രാഹീം പള്ളിയറക്കല്‍, ഹക്കീം കരുവാടി എന്നിവര്‍ സംസാരിച്ചു.