കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
എന്റെ സര്വീസ് ജീവിതത്തില്, ഞാന് കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും മോശം സ്ഥലം’: ഗസ്സയിലെ ഭയാനകമായ അവസ്ഥയെക്കുറിച്ച് ഈജിപ്ഷ്യന്-അമേരിക്കന് ഫിസിഷ്യന് ഡോ. ആദം അല്ഹംവിയുടെ വാക്കാണിത്. സിറിയ, ഇറാഖ്, ബോസ്നിയ തുടങ്ങിയ യുദ്ധഭൂമിയില് മുറിവേറ്റവര്ക്കായി സേവനം ചെയ്ത ഡോ.ആദം തന്റെ 30 വര്ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില് അതിദാരുണമായ രംഗങ്ങള്ക്കാണ് ഗസ്സയില് സാക്ഷ്യം വഹിച്ചതെന്ന് പറയുന്നു. ഗസ്സയില് നിന്ന് മടങ്ങുന്ന ഡോക്ടര്മാരുടെ സാക്ഷ്യപത്രങ്ങള് എന്ന തലക്കെട്ടിലുള്ള യുകെ സെമിനാറിലാണ് ഡോ.ആദം ഗസ്സയിലെ മോശപ്പെട്ട അവസ്ഥ വിവരിച്ചത്. ഗസ്സയിലെ ആശുപത്രികളില് ഞങ്ങള്ക്ക് മുന്നിലെത്തുന്ന എഴുപത് ശതമാനം ആളുകളും മരിക്കുന്നു, ഇത് വളരെ ഉയര്ന്ന ശതമാനമാണ്, യുദ്ധമേഖലകളില് ഇതിന് മുമ്പ് ജോലി ചെയ്തതില് നിന്നും വ്യത്യസ്തമാണ് ഗസ്സയിലെ സ്ഥിതി.
സാധാരണ നിലയില് മരണനിരക്ക് 10 ശതമാനം മാത്രമായിരിക്കും. ഗസ്സയില് നിന്നും മടങ്ങുന്ന എല്ലാ ഡോക്ടര്മാരുടെയും സാക്ഷ്യപത്രം ഇതുതന്നെ. ഗസ്സക്കെതിരെ ഇസ്രായേല് തുടരുന്ന ആക്രമണങ്ങളില് മരണനിരക്ക് 40,000 കവിഞ്ഞിരിക്കുകയാണ്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. മരണസംഖ്യ വളരെ കൂടുതലാണെന്നാണ് വിദഗ്ധാഭിപ്രായം. മരിച്ചവരില് ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയില് നടക്കുന്നത് യുദ്ധമാണെന്ന് ഒരിക്കലും പറയാനാവില്ല. സര്വായുധരായ ഇസ്രാഈല് സൈന്യം അഭയാര്ത്ഥി കേന്ദ്രങ്ങള്ക്കും ആശുപത്രികള്ക്കും നേരെയാണ് മനുഷ്യത്വരഹിതമായ ആക്രമണങ്ങള് അഴിച്ചുവിടുന്നത്. അതിനിടെ ഇറാനും ഹിസ്ബുല്ലയും ഇസ്രാഈലിനെതിരെ യുദ്ധത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്ട്ട്. ഗസ്സയില് കുറ്റകൃത്യങ്ങള് തുടരാന് അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രസ്താവന കൂട്ടിവായിക്കേണ്ടതാണ്.