കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
തമിഴ് സിനിമാ ലോകത്ത് തന്റേതായ ശൈലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് വിക്രം. പുതുതായി പുറത്തിറങ്ങാനിരിക്കുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള് താരം.
ഇതിനിടയില് മറ്റ് താരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ഒരു ചോദ്യത്തിന് കിടിലൻ മറുപടി പറഞ്ഞ് ചോദിച്ചയാളുടെ വായ അടപ്പിച്ചിരിക്കുകയാണ് താരം. പ്രകോപിതനാകാതെ വളരെ ലളിതമായ രീതിയില് ചോദ്യത്തിന് മറുപടി നല്കിയ വിക്രമിനാണ് ഇപ്പോള് സോഷ്യല് മീഡിയ കയ്യടിക്കുന്നത്.
ആരാധകർ ഏറ്റവും കൂടുതല് സൂര്യയ്ക്കും അജിത്തിനുമാണുള്ളത്. എന്തുകൊണ്ട് നിങ്ങള്ക്ക് അവരുടേതു പോലെ ആരാധകരില്ലെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല് ഇതിന് ചിരിച്ചുകൊണ്ട് താരം പറഞ്ഞ മറുപടിയാകട്ടെ, നിങ്ങള്ക്ക് എന്റെ ആരാധകരെ കുറിച്ച് ശരിക്കും അറിയില്ലെന്നായിരുന്നു. ഇതിനുള്ള തെളിവ് കാണണമെങ്കില് തിയേറ്ററുകളിലേക്ക് വരൂ. നിങ്ങളുടെ നമ്ബർ എന്റെ അസിസ്റ്റന്റിന് നല്കാൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സിനിമാ ആരാധകരും എന്റെ ആരാധകരാണ്. അത് നിങ്ങള്ക്ക് തിയേറ്ററിലേക്ക് വന്നാല് മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം മറുപടി നല്കി.
ഇതിന് പിന്നാലെ ന്യായീകരണവുമായി വീണ്ടും ചോദ്യകർത്താവെത്തി. നിങ്ങള് വലിയ നിലയിലെത്തണമെന്നാഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്നായിരുന്നു വാദം. അപ്പോഴും വിക്രമിന്റെ പക്കല് നിന്ന് ലഭിച്ചത് വായയടപ്പിക്കുന്ന മറുപടി തന്നെ.
താൻ വലിയ നിലയിലെത്തി കഴിഞ്ഞെന്നും ധൂള്, സാമി പോലുള്ള സിനിമകള് ചെയ്താണ് ഇവിടം വരെ എത്തിയതെന്നും താരം പറഞ്ഞു. സിനിമയെ എങ്ങനെ ഉയർത്തി കൊണ്ടുവരാമെന്നാണ് ഞാൻ ഇപ്പോള് ആലോചിക്കുന്നത്. അത്തരം ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാൻ സംഭവിച്ചതെന്നും വിക്രം വ്യക്തമാക്കി.
വിക്രം-പാ രഞ്ജിത്ത് ചിത്രമായ തങ്കലാൻ ഓഗസ്റ്റ് 15-ാം തീയതിയാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികള് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് റദ്ദാക്കിയിരുന്നു. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില് കെ.ഇ. ജ്ഞാനവേല് രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.