ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : മുന്‍നിര ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബൈ ജിഡിആര്‍എഫ്എ ആരംഭിച്ച ‘ഫോര്‍ ദ് വേള്‍ഡ്’ പദ്ധതിയുടെ ഭാഗമായി കൊറിയില്‍ നിന്നുള്ള അതിഥിയെ ദുബൈ എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്തു. കൊറിയന്‍ സംസ്കാരവും ആദിത്യ മര്യാദരീതികളും പരിചയപ്പെടുത്താന്‍ എത്തിയ ‘ഇള’ എന്ന യുവതിയോയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായി സ്വീകരിച്ചത്. ദുബൈയിലുള്ള
കര, നാവിക, വ്യോമ അതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസിലാക്കി കൊടുക്കാനായി കഴിഞ്ഞ ദിവസമാണ് ജിഡിആര്‍എഫ്എ ദുബൈ മേധാവി ലഫ്റ്റനല്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ‘ഫോര്‍ ദ് വേള്‍ഡ്’എന്ന സംരംഭം പ്രഖ്യാപിച്ചത്. ജപ്പാന്റെ സംസ്കാരിക രീതികളാണ് ഇതിന്റെ ഭാഗമായി ആദ്യമായി ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പരമ്പരാഗത കൊറിയന്‍ വസ്ത്രം ധരിച്ച എത്തിയ അതിഥിയെ ജിഡിആര്‍എഫ്എ ജീവനക്കാര്‍ ആവേശത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചു. സ്മാര്‍ട്ട് ഗേറ്റ് ഏരിയ, പാസ്പോര്‍ട്ട് നിയന്ത്രണ ഭാഗങ്ങള്‍, കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടര്‍ തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന്
അവര്‍ കൊറിയന്‍ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികളുമായി ഇടപഴകാനും യുഎഇയിലെ ഊര്‍ജ്ജസ്വലരായ സമൂഹത്തെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും സ്റ്റാഫ് അംഗങ്ങള്‍ക്ക് ഈ സംരംഭം അവസരമൊരുക്കുന്നുവെന്നും മുന്‍നിര ജീവനക്കാര്‍ക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിഥികളെ അവരുടെ ആദിത്യരീതിയില് സ്വാഗതം ചെയ്യാനും ഈ പദ്ധതി ഏറെ സഹായിക്കുമെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. വിവിധ രാജ്യങ്ങള്‍, ആചാരങ്ങള്‍, സംസ്കാരങ്ങള്‍, ജനജീവിതം എന്നിവ മനസ്സിലാക്കുന്നത് സഞ്ചാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സംരംഭം സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സിന്റെയും ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറല്‍ വ്യക്തമാക്കി.