
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലൂടെ 2011ൽ അഞ്ചുകോടി രൂപ സ്വന്തമാക്കിയ ബിഹാര്‍ സ്വദേശി സുശീല്‍ കുമാറിനെ ഓര്‍മയില്ലേ. വിജയവും പരാജയവും നിറഞ്ഞതാണ് സുശീല്‍ കുമാറിന്റെ ജീവിതം. ബോളിവുഡ് താരം അമിതാഭ് ബച്ചന് അവതാരകനായി എത്തിയ ‘കോന്‍ ബനേഗാ ക്രോര്‍പ്പതി’യിലൂടെ രാജ്യത്തെമ്പാടും പ്രശസ്തി നേടിയ വ്യക്തിയാണ് സുശീല്‍ കുമാര്‍.
അറിവിനൊപ്പം ഭാഗ്യം കൂടി കടാക്ഷിച്ചതോടെ പരിപാടിയില്‍ നിന്ന് അഞ്ച് കോടി രൂപ നേടിയെങ്കിലും വൈകാതെ തന്നെ അദ്ദേഹം മദ്യത്തിന് അടിമയായി. പിന്നാലെ കടുത്ത സാമ്പത്തിക നഷ്ടവും അദ്ദേഹം നേരിട്ടു.
ബിഹാര്‍ സ്വദേശിയായ സുശീല്‍ കുമാറിന്റെ വിജയഗാഥ സാധാരണക്കാരായ ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമായിരിന്നു. ഇതിന് പിന്നാലെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതഗതിയെ അപ്പാടെ മാറ്റിമറിച്ചു.
തനിക്ക് കിട്ടിയ തുക മുഴുവന്‍ തന്നെ കബളിപ്പിച്ച് ഒട്ടേറെപ്പേര്‍ തട്ടിയെടുത്തതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുശീല്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സുശീല്‍ കുമാറിന്റെ വെളിപ്പെടുത്തല്‍ വൈറലായിരുന്നു.
പണം ചെലവഴിക്കുന്നത് സംബന്ധിച്ചുള്ള അജ്ഞതയും മറ്റുള്ളവരോട് ഔദാര്യപൂര്‍വം പെരുമാറിയതും ചിലര്‍ മുതലെടുത്തതായി അദ്ദേഹം പറഞ്ഞു. അതേസമയം, വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ നിക്ഷേപങ്ങളും സംഭാവനകളുമെല്ലാം പണം മുഴുവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. പതിവായി പണം സംഭാവനയായി നല്കാന് തുടങ്ങി. ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് പരിപാടികളില്‍ പങ്കെടുക്കുന്നത് പതിവാക്കി. ഈ ചെയ്യുന്നതെല്ലാം നല്ലതാണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരുന്നത്.