27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തില്‍ 25 ലക്ഷം രൂപ സമാഹരിക്കാന്‍ കണ്ണൂര്‍ ജില്ലാ കെ എംസിസി ഭാരവാഹികളുടെയും മണ്ഡലം ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് റഫീഖ് കൊറോത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ട്രഷറര്‍ റഹ്ദാദ് മൂഴിക്കര പദ്ധതി വിശദീകരണം നടത്തി. വിവിധ മണ്ഡലങ്ങളെ പ്രധിനിധീകരിച്ച് അബ്ദുല്‍ ജബ്ബാര്‍, താഹിര്‍ അലി, ഹാരിസ്, സുനീത്, മൊയ്തു മഠത്തില്‍, യാസിര്‍, റാഫി, നൗഷാദ്, ആഷിക്, സിദ്ധീഖ് മരുന്നന്‍, സിറാജ്, അര്‍ഷാദ്, ജില്ലാ ഭാരവാഹികളായ റഫീഖ് കല്ലിക്കണ്ടി, മുനീര്‍ ഐക്കോടിച്ചി, ജാഫര്‍ മാടായി, സലാം എലാങ്കോട്, ബഷീര്‍ കാവുമ്പടി, ടി.കെ റയീസുദ്ദീന്, വാഹിദ് പാനൂര്‍, ഉനൈസ് മട്ടന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദു മഠത്തില്‍ റയീസ് തലശ്ശേരിക്ക് നല്കി നിര്‍വ്വഹിച്ചു. ജില്ലാ ആക്ടിങ് സെക്രട്ടറി അലി ഉളിയില്‍ സ്വാഗതവും സെക്രട്ടറി ബഷീര്‍ കാട്ടൂര്‍ നന്ദിയും പറഞ്ഞു.