കണ്ണൂര്‍ ജില്ലാ കെഎംസിസി സിഎച്ച് അനുസ്മരണ സമ്മേളനം 20ന് പ്രചാരണ കണ്വന്ഷന്
കുവൈത്ത് സിറ്റി : വാരാന്ത്യത്തില്‍ വിദേശികളും സ്വദേശികളും ഒരുപോലെയെത്തുന്ന പൊതു കച്ചവട കേന്ദ്രമായ ശുവൈഖ് അല്‍റായിലെ ഫ്രൈഡോ മാര്‍ക്കറ്റ് വിപുലീകരിക്കുന്നു. ഗുണമേന്മയുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഈ വെള്ളിയാഴ്ച അങ്ങാടിയിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവത്തനങ്ങള്‍ ഉള്‍പ്പടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നവീകരിച്ച ബോര്‍ഡുകള്‍ വിളക്കുകള്‍ തുടങ്ങിയ സ്ഥാപിച്ച് മാര്‍ക്കറ്റിനെ ആധുനിക രീതിയില്‍ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ധാരാളം ഉപയോക്താക്കളെത്തുന്ന മാര്‍ക്കറ്റ് അടച്ചിടാതെ തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് വ്യക്തമാക്കി.