ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ദുബൈ : പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ദുബൈ കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു. ദുബൈയിലെ ഇന്ത്യന്‍ ഡെപ്യുട്ടി കോണ്‍സുല്‍ ജനറല്‍ യതിന് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും എംബസി മുഖേന ലഭിക്കുന്ന സാമ്പത്തിക സഹായത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് വേണ്ട രേഖകള്‍ ലഭിക്കാന്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായും ബോധിപ്പിച്ചു. ബി. എല്‍.എസ്. കേന്ദ്രം വഴി പാസ്പോര്‍ട്ട് പുതുക്കുന്നതിന് നടത്തുന്ന ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് എളുപ്പത്തിലും വേഗത്തിലുമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, സംസ്ഥാന ഭാരവാഹികളായ ഹസ്സന് ചാലില്‍, അഡ്വ.ഖലീല്‍ ഇബ്രാഹീം, റഈസ് തലശ്ശേരി എന്നിവരാണ് നിവേദനം കൈമാറിയത്.