ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ഗസ്സയില്‍ ശാശ്വതമായി വെടിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് യുഎഇയുടെ സമ്പൂര്‍ണ പിന്തുണ. ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങള്‍ നടത്തിയ ആഹ്വാനത്തില്‍ യുഎഇയും ചേര്‍ന്നു. കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി, യുഎസ് പ്രസിഡന്റ് ജോ ബൈഡന് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഇസ്രായേലും ഹമാസും കൂടിക്കാഴ്ച നടത്തി ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മുതിര്‍ന്ന അംഗങ്ങള്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാജ്യാന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇടപെടല്‍. ഇടപാടിന് മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്ന മൂന്ന് രാജ്യങ്ങളും ആഗസ്റ്റ് 15 ന് ദോഹയിലേക്കോ കെയ്റോയിലേക്കോ ഇരു പാര്‍ട്ടികളെയും ക്ഷണിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം, ആഗസ്റ്റ് 15 ന് അടിയന്തര കൂടിയാലോചന പുനരാരംഭിക്കാനുള്ള ആഹ്വാനത്തോട് പ്രതികരിക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് യുഎഇ അഭ്യര്‍ത്ഥിച്ചു. മൂന്ന് രാജ്യങ്ങളിലെയും നേതാക്കള്‍ വ്യക്തമാക്കിയതുപോലെ, നിലവിലെ കരാര്‍ ഗാസയിലെ ജനങ്ങളുടെയും ബന്ദികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതം അവസാനിപ്പിക്കുമെന്ന് ശൈഖ് അബ്ദുല്ല പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കക്ഷിയും സമയം പാഴാക്കില്ലെന്ന് യുഎഇ പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഗസ്സ മുനമ്പിലെ ദാരുണമായ സാഹചര്യം അവസാനിപ്പിക്കാന്‍ ശാശ്വത കരാറിലെത്താന്‍ ഈജിപ്തും ഖത്തറും യുഎസും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ആഴത്തിലുള്ള അഭിനന്ദനവും പൂര്‍ണ്ണ പിന്തുണയും ഉണ്ടെന്നും യുഎഇ അറിയിച്ചു. അതിനിടെ, മൂന്ന് മധ്യസ്ഥരുടെ ആവശ്യപ്രകാരം ആഗസ്റ്റ് 15ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.