ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സൈ്വഹാന്‍ റോഡില്‍ ഒരു മേഖലയിലെ പരമാവധി വേഗപരിധി കുറച്ചിരിക്കുകയാണ് അധികൃതര്‍. മണിക്കൂറില്‍ 100 കിലോമീറ്ററായാണ് വേഗപരിധി കുറച്ചത്. സൈ്വഹാന്‍ റോഡില്‍ അബുദാബി ദിശയില്‍ തെലാല്‍ സൈ്വഹാന്‍ മേഖലയിലാണ് പരമാവധി വേഗപരിധിയില്‍ മാറ്റം നടപ്പിലാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മേഖലയിലെ റോഡപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വേഗപരിധി സംബന്ധിച്ച മാറ്റം വാഹനമോടിക്കുന്നവര്‍ കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് നിര്‍ദേശിച്ചു.