‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
ന്യൂഡല്‍ഹി : പാരീസ് ഒളിമ്ബിക്സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍
ഏതെങ്കിലും ബി.ജെ.പി. നേതാക്കളുടെ സ്വകാര്യ സ്വത്തില്‍നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്സഭയില്‍ പറഞ്ഞു. ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സർക്കാർ ചെലവഴിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
‘ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുമ്ബോള്‍, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സർക്കാർ പരാമർശിച്ചത് ശരിയായില്ല. ഫോഗട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു നമ്മുടെ കടമ, അവർക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്കുപറയുകയല്ല. പരിശീലനത്തിനുവേണ്ടി എത്രരൂപ എവിടെ ചെലവഴിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ദിവസമായിരുന്നില്ല, ഇന്ന്’, ഷാഫി പറഞ്ഞു.
40 ദിവസം തെരുവില്‍ ഉറങ്ങി ഗുസ്തി ഫെഡറേഷനെതിരെ സമരം നയിച്ചതും പോലീസ് ലാത്തി ചാർജ് ഏറ്റുവാങ്ങിയതും ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയതടക്കം ഷാഫി സഭയില്‍ എടുത്തു പറഞ്ഞു. ഫോഗട്ടിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കഴിഞ്ഞ ഒരുവർഷമായി ഫെഡറേഷൻ ചെയ്യുന്നത് ആവർത്തിക്കുകയല്ല. പാരീസില്‍ സ്വർണ്ണമോ വെള്ളിയോ അയോഗ്യതയോ ആവട്ടെ, വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സുവർണ്ണ പുത്രിയാണെന്നും ഷാഫി പറഞ്ഞു.