
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ന്യൂഡല്‍ഹി: കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോർഡുകളുടേയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്ലിനെ ലോക്സഭയില്‍ എതിർത്ത് പ്രതിപക്ഷം.
വഖഫ് ബോർഡുകളില്‍ മുസ്ലിം ഇതരരെ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി, അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂർ ദേവസ്വം ബോർഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താൻ കഴിയുമോയെന്ന് കെ.സി. വേണുഗോപാല്‍ എം.പി ചോദിച്ചു. ബില്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ പഠിപ്പിച്ച പാഠം നിങ്ങള്‍ തിരിച്ചറിഞ്ഞില്ല. ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണിത്. ആരാധനാ സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണിത്. അടുത്തതായി നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും ജെയിനന്മാർക്ക് പിന്നാലേയും പോകുമെന്നും ഇത്തരം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.എം.കെ. എം.പി. കനിമൊഴി പറഞ്ഞു. ഭരണഘടനയുടെ 30-ാം വകുപ്പിന്റെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടിയാലോചനകളില്ലാതെ അജൻഡകള്‍ നടപ്പാക്കരുതെന്നും ഒന്നുകില്‍ ബില്‍ പിൻവലിക്കണം അല്ലെങ്കില്‍ സ്ഥിരം സമിതിക്ക് വിടണമെന്നും എൻ.സി.പി. എം.പി. സുപ്രിയ സുലെ ആവശ്യപ്പെട്ടു.