ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് യുഎഇയിലെ അല്‍ ദഫ്രയില്‍ ആദ്യത്തെ ഡേ സര്‍ജറി സെന്റര്‍ തുറന്നു. അണ്ടര്‍സെക്രട്ടറി നാസര്‍ മുഹമ്മദ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. മദീനത്ത് സായിദിന്റെ അല്‍ ദഫ്ര മാളില്‍ സ്ഥിതി ചെയ്യുന്ന ഈ സെന്ററില്‍ ലോകോത്തര സേവനങ്ങള്‍ നല്‍കും. രേഗിക്ക് പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനും ആശുപത്രിയില്‍ കുറഞ്ഞ സമയം ചെലവഴിച്ചാല്‍ മതിയാവും എന്നതാണ് ഈ സെന്ററിന്റെ പ്രത്യേകത. ഔട്ട്പേഷ്യന്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാനും കഴിയും. അബുദാബിയുടെ ഭൂമിശാസ്ത്രപരമായ ആവശ്യങ്ങളും ജനസംഖ്യാ സവിശേഷതകളും നിറവേറ്റുന്നതിനായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ആരംഭിച്ച നാലാമത്തെ ശസ്ത്രക്രിയാ കേന്ദ്രമാണിത്. കാര്‍ഡിയോളജി, പീഡിയാട്രിക്സ്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, ഗ്യാസ്ട്രോഎന്‍ട്രോളജി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, ഫാമിലി മെഡിസിന്, ഇന്റേണല്‍ മെഡിസിന്, ഓട്ടോളറിംഗോളജി, യൂറോളജി, പാത്തോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളില്‍ ഈ കേന്ദ്രം സമഗ്രമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അല്‍ ദഫ്ര മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ കേന്ദ്രം.