27 മില്യണ്‍ ഫോളോവേഴ്സ്
റാസല്‍ഖൈമ : കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ മരിച്ചു. അജാനൂര്‍ കൊളവയലില്‍ അബുബക്കറിന്റെ മകന് മുഹമ്മദ് കുഞ്ഞി (38) ആണ് മരിച്ചത്. റാസല്‍ഖൈമയില്‍ ചോക്ലേറ്റ് കമ്പനിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന മുഹമ്മദ് കുഞ്ഞി അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് കുടുംബസമേതം നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഫഌറ്റിലെത്തിയ ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ അടുത്ത് താമസിക്കുന്നവരെ അറിയിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ : തസ്നീയ. മക്കള്‍: മഹലൂഫ, ഹൈറ